സെൽഫിയെടുക്കാൻ നിന്നു കൊടുത്തില്ല; ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായുടെ വാഹനം ആള്‍ക്കൂട്ടം ആക്രമിച്ചു
സെല്‍ഫി എടുക്കാന്‍ വിസമ്മതിക്കാതിരുന്ന കാരണത്താൽ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ ആക്രമിച്ച് ആള്‍ക്കൂട്ടം. കഴിഞ്ഞ ദിവസം രാത്രി മുംബൈയിൽ പൃഥ്വി ഷാ സഞ്ചരിച്ച കാര്‍ ആള്‍ക്കൂട്ടം അടിച്ചു തകര്‍ത്തു. സംഭവത്തിൽ ഇതുവരെ എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
മുംബൈയിൽ മാന്‍ഷന്‍ ക്ലബിലുള്ള സഹാറാ ഹോസ്റ്റലില്‍ വെച്ച് ഒരു സംഘം പൃഥ്വി ഷായോട് സെല്‍ഫി ആവശ്യപ്പെട്ടത്. ഇവിടെ താരം ഫോട്ടോ എടുക്കാന്‍ അനുവദിക്കുകയും ചെയ്തു. പക്ഷെ പിന്നീട് സംഘം മറ്റൊരു സെല്‍ഫി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വീണ്ടും സെല്‍ഫി എടുക്കാന്‍ അനുവാദിക്കാത്തതിനെ തുടര്‍ന്ന് സംഘം താരത്തിന് എതിരെ തിരിയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു .
സംഭവത്തെ തുടര്‍ന്ന് അക്രമികളെ ഹോട്ടലില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഹോട്ടലിന്റെ പുറത്ത് കാത്തു നിന്ന അക്രമികള്‍ പൃഥ്വി ഷാ സഞ്ചരിച്ച സുഹൃത്തിന്റെ കാര്‍ ജോഗ്വേശ്വരി ലിങ്ക് റോഡില്‍ തടഞ്ഞു നിര്‍ത്തുകയും ബേസ്‌ബോള്‍ ബാറ്റ് കൊണ്ട് കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്യുകയായിരുന്നു . ആക്രമണം നടക്കുമ്പോൾ താരം കാറില്‍ ഉണ്ടായിരുന്നില്ല.