ബുക്കിംഗ് തീരെയില്ല; എസി-3 ഇക്കണോമി ക്ലാസുകള്‍ അവസാനിപ്പിക്കാൻ ഇന്ത്യൻ റെയില്‍വേ
രാജ്യത്തെ തെരഞ്ഞെടുത്ത ട്രെയിനുകളില്‍ ഇപ്പോഴുള്ള എസി-3 ഇക്കണോമി (3ഇ) ക്ലാസ് നിർത്തലാക്കാൻ ഇന്ത്യൻ റെയിൽവേയുടെതീരുമാനം . 14 മാസം മുൻപായിരുന്നു ആദ്യമായി 3ഇ ക്ലാസ് റെയില്‍വേ ആരംഭിച്ചത്. നിലവിൽ ഇതിനെ എസി-3 യുമായി ലയിപ്പിക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സാധാരണ എസി 3 കോച്ചുകളേക്കാൾ 6-7 ശതമാനം കുറവ് യാത്രാനിരക്കിലാണ് ഇന്ത്യന്‍ റെയില്‍വേ ഈ എസി-3 ഇക്കണോമി ക്ലാസ് ആരംഭിച്ചത്. ഇപ്പോൾ പല ട്രെയിനുകളിലും ഇപ്പോള്‍ ഈ ക്ലാസില്‍ ബുക്കിംഗ് ലഭിക്കുന്നില്ലെന്നാണ് വിവരം.
മുൻകൂട്ടി ബുക്കിംഗ് നടത്തുന്നവര്‍ക്ക് ഇപ്പോള്‍ 3ഇ എന്ന പ്രത്യേക വിഭാഗത്തിന് കീഴിൽ ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ല. അടുത്ത ഘട്ടമായി എസി 3ഇ എസി 3 കോച്ചുകളുമായി ലയിക്കും. നിലവിൽ എ.സി 3ഇ-യിൽ മികച്ച സൗകര്യങ്ങളും താങ്ങാനാവുന്ന വിലയിൽ കൂടുതൽ ബർത്തുകളും ഉണ്ട്. ഇതുവരെ അത്തരം 463 കോച്ചുകൾ റെയില്‍വേ സ്ഥാപിച്ചിട്ടുണ്ട് അതിനാൽ ഇവയെ എ.സി 3യുമായി ലയിപ്പിക്കുന്നത് കാര്യമായ വ്യത്യാസം സൃഷ്ടിക്കില്ലെന്നാണ് വിവരം. ഇപ്പോൾ 11,277 കോച്ചുകളാണ് എസി 3യില്‍ റെയില്‍വേയില്‍ ഉള്ളത്.