ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്കിനോട് സഹായം അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്ബരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തി രവീന്ദ്ര ജഡേജക്കൊപ്പം പരമ്ബരയുടെ താരമായതിന് പിന്നാലെ ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്കിനോട് സഹായം അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍.
തന്‍റെ ട്വിറ്റര്‍ പ്രൊഫൈല്‍ എങ്ങനെ സുരക്ഷിതമാക്കാമെന്ന കാര്യത്തിലാണ് അശ്വിന്‍ മസ്കിനോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
മാര്‍ച്ച് 19ന് മുമ്ബ് എന്‍റെ ട്വിറ്റര്‍ അക്കൗണ്ട് എങ്ങനെയാണ് സുരക്ഷിതമാക്കാന്‍ കഴിയുക. കാരണം, എനിക്ക് ട്വിറ്ററില്‍ തുടര്‍ച്ചയായി പോപ് അപ് സന്ദേശങ്ങള്‍ വരുന്നു. അതില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ വ്യക്തതയില്ലാത്ത എന്തൊക്കെയോ ആണ് വരുന്നത്. ഇലോണ്‍ മസ്ക് നീങ്ങള്‍ വേണ്ടത് ചെയ്യുമല്ലോ, എനിക്ക് ശരിയായ വഴി കാണിച്ചു തന്നാലും എന്നാണ് അശ്വിന്‍ ഇലോണ്‍ മസ്കിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ട്വിറ്റര്‍ ബ്ലൂ ഇന്ത്യയില്‍ അവതരിപ്പിച്ചശേഷം നിരവധി മാറ്റങ്ങളാണ് ട്വിറ്ററില്‍ വരുത്തിയിരിക്കുന്നത്. ട്വിറ്റര്‍ ബ്ലൂ എടുത്ത ഉപയോക്താവിന് മാത്രമാണ് ഇപ്പോള്‍ ടു സ്റ്റെപ്പ് ഓതന്‍റിക്കേഷന്‍ സന്ദേശം വരുന്നത്. ഇതുപോലുള്ള നിരവധി മാറ്റങ്ങള്‍ വന്നതോടെ ഉപയോക്താവിന്‍റെ സുരക്ഷയെക്കുറിച്ച് പലരും ആശങ്ക പങ്കുവെച്ചിരുന്നു.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്ബരയില്‍ നാലു ടെസ്റ്റില്‍ നിന്ന് 25 വിക്കറ്റ് വീഴ്ത്തിയാണ് അശ്വിന്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തിയത്. 22 വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജക്കൊപ്പം പരമ്ബരയുടെ താരമായും അശ്വിന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അഹമ്മദബാദില്‍ നടന്ന അവസാന ടെസ്റ്റില്‍ ബാറ്റിംഗ് പിച്ചില്‍ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് വീഴ്ത്തി അശ്വിന്‍ തിളങ്ങിയിരുന്നു. സമനിലയായ മത്സരത്തില്‍ രണ്ടാം ഇന്നിംഗ്സില്‍ അശ്വിന്‍ ഒരു വിക്കറ്റെടുത്തു.