മാലദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ മാര്‍ച്ച് 15ന് മുമ്പ് പിന്‍വലിക്കണം: പ്രസിഡന്റ് മുഹമ്മദ് മുയിസ്സു
മാലദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ ഈ വരുന്ന മാര്‍ച്ച് 15ന് മുമ്പ് പിന്‍വലിക്കണമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസ്സു. അഞ്ചു ദിവസം നീണ്ട ചൈന സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയ പിന്നാലെയാണ് പ്രസിഡന്റിന്റെ അന്ത്യശാസനം. കടല്‍ സുരക്ഷയ്ക്കും ദുരന്ത നിവാരണത്തിനുമായി നിലവിൽ 88 ഇന്ത്യന്‍ സൈനികരാണ് മാലിദ്വീപിലുള്ളത്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിഞ്ഞ വാരത്തിലെ ലക്ഷദ്വീപ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മൂന്നു മാലദ്വീപ് മന്ത്രിമാര്‍ നടത്തിയ പരാമര്‍ശയം വിവാദമാകുകയും അവരെ സർക്കാർ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ അലയൊലികള്‍ കെട്ടടങ്ങും മുമ്പേയാണ് ഇന്ത്യന്‍ സേനയെ പിന്‍വലിക്കണമെന്ന അന്ത്യശാസനം നല്‍കിയിരിക്കുന്നത്.
പുതിയ പ്രസിഡന്റായി മുയിസ്സു അധികാരമേറ്റതിന് പിന്നാലെ ഇന്ത്യന്‍ സേനയെ പിന്‍വലിക്കണമെന്ന് ആവശ്യം നിരന്തരം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇതുവരെ സമയപരിധി നിശ്ചയിച്ചിരുന്നില്ല.