യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ഇന്‍ഡിഗോ ക്ഷമാപണം നടത്തി; ഇ പി ജയരാജന്‍
3 September 2022
കണ്ണൂര്‍: യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ഇന്‍ഡിഗോ ക്ഷമാപണം നടത്തിയെന്ന് ഇ പി ജയരാജന്‍. ക്ഷമാപണം എഴുതി നല്‍കാത്തതിനാലാണ് ഇന്‍ഡിഗോയിലെ യാത്ര ഒഴിവാക്കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
വിമാനത്തേക്കാള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതാണ് സൗകര്യം എന്നാണ് ജയരാജന്റെ പ്രതികരണം. നിയമസഭാ കയ്യാങ്കളി കേസിലെ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. നേതാക്കളെ യുഡിഎഫ് എംഎല്‍എമാര്‍ ആക്രമിച്ചപ്പോള്‍ നോക്കി നില്‍ക്കണമായിരുന്നോ എന്നാണ് ജയരാജന്‍ ചോദിച്ചത്.
നിയമസഭാ കയ്യാങ്കളി കേസ് നിയമപരമായി നേരിടും. പ്രതിയായത് കൊണ്ട് ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജി വെക്കേണ്ട കാര്യമില്ല. യുഡിഎഫ് എംഎല്‍എമാരും ആക്രമിച്ചെങ്കിലും അത് ക്യാമറിയില്‍ പതിഞ്ഞില്ല എന്നും ജയരാജന്‍ പറഞ്ഞു.