സഹ നടന്മാര്‍ക്കുള്ള മത്സരത്തില്‍ മലയാളത്തില്‍ നിന്നും ഇന്ദ്രന്‍സും, ജോജുവും അവസാനം വരെ വെല്ലുവിളി ഉയർത്തി: സുരേഷ് കുമാർ
ദേശീയ സിനിമാ പുരസ്‌ക്കാര നിർണ്ണയത്തിൽ സാങ്കേതിക വിദ്യയില്‍ ഏറെ മെച്ചപ്പെട്ട ചിത്രങ്ങളാണ് ഇത്തവണ എത്തിയത് എന്ന് 59മത് ദേശീയ പുരസ്കാര ജൂറി അംഗമായ നിര്‍മ്മാതാവ് സുരേഷ് കുമാര്‍. അവസാനഘട്ടത്തില്‍ ദേശീയ ജൂറിക്ക് മുന്നില്‍ എത്തിയത് എട്ടു മലയാള സിനിമകൾ മാത്രമാണെന്നതിൽ സങ്കടമുണ്ട്. എന്നാല്‍ അത് കൊവിഡ് തരംഗത്തിന് ശേഷം വന്നതിനാലായിരിക്കാം അങ്ങനെ സംഭവിച്ചതെന്നും അദ്ദേഹം പറയുന്നു.
മത്സരത്തിനെത്തിയ എട്ടു സിനിമകളില്‍ നിന്നും മെച്ചപ്പെട്ട അവാര്‍ഡ് മലയാളത്തിലേക്ക് വന്നിട്ടുണ്ട്. മികച്ച സഹ നടന്മാര്‍ക്കുള്ള മത്സരത്തില്‍ മലയാളത്തില്‍ നിന്നും ഇന്ദ്രന്‍സും, ജോജുവും അവസാന റൌണ്ട് വരെ അവര്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ദക്ഷിണേന്ത്യയിൽ നിന്നുള്ള ചിത്രങ്ങള്‍ ബോളിവുഡിന് വലിയ വെല്ലുവിളിയാണ് എന്നതാണ് മത്സരത്തില്‍ കണ്ടത്.
ആര്‍ആര്‍ആര്‍ എന്ന സിനിമ ഓസ്കാര്‍ നേടിയതിനാല്‍ അതിന് തന്നെ അവാര്‍ഡ് കൊടുക്കണമെന്നില്ല. മറ്റുള്ള പല ഘടകങ്ങളും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. കേരളത്തിൽ നിന്നുള്ള സിനിമകളുടെ നിലവാരം വളരെ നന്നായിരുന്നു. മിന്നല്‍ മുരളി, ചവിട്ട്, നായാട്ട്, അവാസ വ്യൂഹം എന്നിവയെല്ലാം മലയാളത്തില്‍ നിന്നും എത്തിയ മികച്ച ചിത്രങ്ങളായിരുന്നു. വിവിധ വിഭാഗങ്ങളില്‍ മികച്ച പ്രതികരണമാണ് ഈ ചിത്രങ്ങള്‍ സൃഷ്ടിച്ചത്.