കോൺഗ്രസിനുള്ളിൽ നിന്നാണ് പണമെത്തിയ വിവരം ചോർന്നത്; ഇതിനപ്പുറത്തെ നാടകങ്ങളും ഷാഫി കെട്ടിയാടും: പി സരിൻ

6 November 2024

പാലക്കാട് കോൺഗ്രസ്സ് നേതാക്കളുടെ മുറിയിൽ പൊലീസ് എത്തി പരിശോധന നടത്തിയത് സ്വാഭാവിക നടപടിയാണെന്ന് എൽ ഡി എഫ് സ്ഥാനാർഥി പി സരിൻ. ഇത്താരമൊരു വിവരം കിട്ടിയാൽ സ്വാഭാവികമായും പൊലീസ് എത്തും.
കൃത്യമായ വിവരത്തിന്റ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത് എന്നും സരിൻ പറഞ്ഞു. കോൺഗ്രസ് പരിശോധന വൈകിപ്പിച്ചത് സംശയാസ്പദമാണ്. കോൺഗ്രസിനുള്ളിൽ നിന്നാണ് പണമെത്തിയ വിവരം ചോർന്നത്. ഇതിനപ്പുറത്തെ നാടകങ്ങളും ഷാഫി കെട്ടിയാടുമെന്നും അറിയാം.
എല്ലാ നേതാക്കളും താമസിക്കുന്ന ഇടമായത് കൊണ്ടാണ് കെപിഎം ഹോട്ടൽ തന്നെ ഇടപാടിന് തെരഞ്ഞെടുത്തത്. ആർക്കും സംശയം തോന്നാതിരിക്കാനുള്ള നീക്കാമാണത് എന്നും സരിൻ പറഞ്ഞു. പാലക്കാട് വിതരണം ചെയ്യാനുള്ള പണമാണ് ഹോട്ടലിൽ എത്തിച്ചതെന്നാണ് സൂചന. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പരിശോധനക്കെത്തിയിരുന്നു.