ബൈക്ക് അപകടത്തിൽ പരിക്ക് പറ്റി; റോഡിൽ കിടന്ന വയോധികന് തുണയായത് പോലീസുകാരൻ
30 January 2023
ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്ക് പറ്റി റോഡിൽ കിടന്ന വയോധികന് തുണയായത് ഒരു പൊലീസുകാരൻ . അമ്പലപ്പുഴയിൽ ദേശീയപാതയിൽ നീർക്കുന്നത്തിന് സമീപം ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം.
എറണാകുളത്ത് നിന്നും ബൈക്കിൽ കൊട്ടാരക്കരയിലേക്ക് തനിയെ യാത്ര ചെയ്ത പാലാരിവട്ടം സ്വദേശി ജോൺ തോമസാണ് (62) ബൈക്ക് മറിഞ്ഞ് അപകടത്തിൽപെട്ട് റോഡിൽകിടന്നത്. സംഭവം നടക്കുന്നത് പുലർച്ചെ ആയിരുന്നതിനാൽ റോഡിൽ മറ്റാരും ഇല്ലായിരുന്നു.
ഈ സമയം ഇതുവഴി എത്തിയ നീർക്കുന്നം സ്വദേശിയും തൃശൂർ സിറ്റി ഹെഡ്കോർട്ടേഴ്സ് സീനിയർ സിവിൽ പൊലീസ് ഓഫീസറുമായ മുനീർ പരിക്കേറ്റയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു . പിന്നാലെ ബന്ധുക്കളെ അറിയിച്ചതിന്ശേഷം അവർ എത്തുന്നത് വരെ പരിചരിക്കുകയും ചെയ്തു. മുഖത്ത് ചെറുതായി പരിക്കേറ്റ ജോണിനെ ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുപോയി.