എറണാകുളത്ത് ടൂറിസ്റ്റ് ബോട്ടുകളില്‍ മിന്നല്‍ പരിശോധന; ഉടമകൾക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ ഒരു ദിവസത്തെ സമയം

single-img
8 May 2023

താനൂരിലെ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളത്ത് ടൂറിസ്റ്റ് ബോട്ടുകളില്‍ മിന്നല്‍ പരിശോധന. മരട് നഗരസഭാ പരിധിയിലുള്ള ബോട്ടുകളിലാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തുന്നത്. നാല് സ്ഥലങ്ങളിൽ നിലവില്‍ പരിശോധന നടന്നുവരികയാണ്.

ആവശ്യമായ രേഖകള്‍ ഇല്ലെന്ന് ഇന്ന് നടന്ന പരിശോധനയില്‍ കണ്ടെത്തിയ ബോട്ടുടമകള്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ ഒരു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച്ചയുണ്ടായാല്‍ കര്‍ശന നടപടികളുണ്ടാവുമെന്നും ഇനിയുള്ള മണിക്കൂറുകളിലും പരിശോധനകള്‍ നടത്തുമെന്നും നഗരസഭ അറിയിച്ചു.