ഇൻസ്റ്റാഗ്രാം ഡൗൺ ആയതായി വ്യാപക പരാതി
ഇൻസ്റ്റാഗ്രാം ഡൗൺ ആയതായി വ്യാപക പരാതി. ലോകം മുഴുവനുമുള്ള ആയിരക്കണക്കിന് ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്കു അവരുടെ അക്കൗണ്ടുകൾ ഇന്ന് സസ്പെൻഡ് ചെയ്യുമെന്ന മുന്നറിയിപ്പാണ് നിലവിലിൽ ലഭിച്ചിരിക്കുന്നത്.
ഒക്‌ടോബർ 31 അവസാനത്തോടെ അൽകൗണ്ടുകൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് പ്രസ്‌താവിക്കുന്ന അലേർട്ടിന്റെ ചിത്രങ്ങൾ നിരവധി ഉപഭോക്താക്കൾ ട്വിറ്ററിൽ പോസ്റ്റു ചെയ്‌തു. തീരുമാനത്തോട് വിയോജിക്കാൻ അക്കൗണ്ടിന്റെ ഉടമയ്ക്ക് 30 ദിവസത്തെ സമയമുണ്ട് എന്നാണ് മുന്നറിയിപ്പ്.
ഇൻസ്റ്റാഗ്രാം സേവനത്തിന് പ്രശ്‌നങ്ങളുണ്ടെന്ന് ഇൻസ്റ്റാഗ്രാം ടീം ഇപ്പോൾ സ്ഥിരീകരിച്ചു. നിങ്ങളിൽ ചിലർക്ക് നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആക്‌സസ് ചെയ്യുന്നതിൽ പ്രശ്‌നങ്ങളുണ്ടെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ അത് പരിശോധിക്കുകയും അസൗകര്യത്തിൽ ക്ഷമ ചോദിക്കുകയും ചെയ്യുന്നു എന്നാണു ഇൻസ്റ്റാഗ്രാം ടീം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് ഒരേ സമയം മുന്നറിയിപ്പ് പുറത്തുവിടാൻ കാരണമെന്താണെന്നതിനെക്കുറിച്ച് നിലവിൽ വ്യക്തമല്ല. ചില ഉപയോക്താക്കൾ മുന്നറിയിപ്പില്ലാതെ ഇൻസ്റ്റാഗ്രാം പേജുകൾ ഇതിനകം അടച്ചതായി റിപ്പോർട്ട് ചെയ്യുന്നു.