പുതിയ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം
ഇന്‍സ്റ്റാഗ്രാമില്‍ ‘റീപോസ്റ്റ്’ എന്ന പേരില്‍ പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നു. ഫെയ്‌സ്ബുക്കിലെ ഷെയര്‍ ബട്ടന് സമാനമായി മറ്റുള്ളവരുടെ പോസ്റ്റുകള്‍ ഹോം ഫീഡില്‍ പങ്കുവെക്കാന്‍ ഉപയോഗിക്കുന്ന ബട്ടനാണിത്.നിലവില്‍ മറ്റൊരാളുടെ പോസ്റ്റിന്റെ ലിങ്ക് സ്‌റ്റോറിയായി പങ്കുവെക്കാനേ സാധിക്കുകയുള്ളൂ.
24 മണിക്കൂര്‍ മാത്രം നിലവില്‍പ്പുള്ള സ്റ്റോറീസ് പോലെയല്ല. റീപ്പോസ്റ്റ് ചെയ്യുന്ന പോസ്റ്റുകള്‍ എത്രനാള്‍ വേണമെങ്കിലും ഹോം സ്‌ക്രീനില്‍ കാണാന്‍ സാധിക്കും.
സോഷ്യല്‍ മീഡിയ അനലിസ്റ്റായ മാര്‌റ നവാരയാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതായി കണ്ടെത്തി ട്വിറ്ററില്‍ പങ്കുവെച്ചത്. ഇതിനൊപ്പം ഇന്‍സ്റ്റാഗ്രാമില്‍ റീപോസ്റ്റുകള്‍ക്കായി പ്രത്യേകം ടാബും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.ഒരു പോസ്റ്റിന്റെ ഷെയര്‍ മെനുവിലാണ് റീപോസ്റ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടാവുക. റീപോസ്റ്റ് ചെയ്യുമ്ബോള്‍ മനസിലുള്ള കാര്യങ്ങള്‍ ഒപ്പം എഴുതുകയും ചെയ്യാം. താമസിയാതെ തന്നെ കൂടുതല്‍ പേരില്‍ ഈ സൗകര്യം പരീക്ഷിച്ചേക്കും.