യെച്ചൂരിക്ക് പകരം; സിപിഎം ജനറൽ സെക്രട്ടറിയുടെ ചുമതലയിൽ ഉടൻ തീരുമാനമില്ല
15 September 2024
സിതാറാം യെച്ചൂരിയുടെ നിര്യാണത്തെ ഗത്തെ തുടർന്ന് ഒഴിവു വന്ന സിപിഎം ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തൽക്കാലം ആരുമുണ്ടാകില്ല. യെച്ചൂരിക്ക് പകരമായി തല്ക്കാലിക ചുമതല തൽക്കാലം ആർക്കും ഇപ്പോൾ നൽകേണ്ടതില്ലെന്നാണ് പാർട്ടിയുടെ നിലവിലെ തീരുമാനം.
നിലവിൽ ഡൽഹിയിൽ പാർട്ടി സെൻററിലെ നേതാക്കൾ കൂട്ടായി ചുമതല നിർവ്വഹിക്കും. ഈ മാസം അവസാനം ചേരുന്ന പോളിറ്റ് ബ്യുറോ , സിസി യോഗങ്ങൾ തുടർകാര്യങ്ങൾ ആലോചിക്കുമെന്ന് നേതാക്കൾ അറിയിച്ചു. പാർട്ടി കോൺഗ്രസ് വരെ നിലവിലെ സംവിധാനം തുടരുന്നതും ആലോചനയിലുണ്ട്.
അതേസമയം, സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തുള്ള ഒരാൾ അന്തരിച്ചത് രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമാണെന്നിരിക്കെ ഇനി എന്തു വേണം എന്നതിൽ ആശയക്കുഴപ്പമുണ്ടെന്നാണ് നേതാക്കൾ വിശദീകരിച്ചത്.