ഭാരത് ജോഡോ യാത്ര കർണാടകത്തിലേക്കു കടക്കാനിരിക്കെ കോൺഗ്രസിൽ ആഭ്യന്തര കലാപം രൂക്ഷം
സെപ്തംബർ 30 ന് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കർണാടകത്തിലേക്കു കടക്കാനിരിക്കെ കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മിലുള്ള ആഭ്യന്തരകലഹം മറ നീക്കി പുറത്ത് വരുന്നു.
ജാഥാ കർണാടകത്തിൽ എത്തുമ്പോൾ വിവാഹ ചടങ്ങുകളിലും റിബൺ മുറിക്കലിലും പങ്കെടുക്കുന്ന നേതാക്കളെ പാർട്ടി പരിഗണിക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ പറഞ്ഞു. ഇത് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ലക്‌ഷ്യം വെച്ചാണ് എന്നാണു രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. എനിക്ക് നമ്പറുകൾ വേണം. എനിക്ക് തിരഞ്ഞെടുപ്പിൽ വിജയിക്കണം. നേതാക്കൾ ബൂത്ത് തലത്തിൽ പോയി പ്രവർത്തിക്കണം- കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ പറഞ്ഞു.
മാത്രമല്ല കോൺഗ്രസ് നേതാക്കളിലൊരാളായ ആർ.വി. ദേശപാണ്ഡെക്കെതിരെയും ശിവകുമാർ രോഷം പ്രകടിപ്പിച്ചിരുന്നു. ഭാരത് ജോഡോ യാത്രയ്ക്ക് 5000 പാർട്ടി പ്രവർത്തകരെ അയക്കാൻ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അദ്ദേഹം വിസമ്മതിച്ചു. രാഹുൽ ഗാന്ധിക്കൊപ്പം പ്രവർത്തിക്കാൻ നേതാക്കൾ വിസമ്മതിച്ചാലോ? ഡി.കെ ശിവകുമാർ കൂട്ടിച്ചേർത്തു.
യാത്രയിൽ പങ്കെടുക്കാൻ ദിവസവും 20,000 പേരെ അണിനിരത്താനാണ് സംസ്ഥാന കോൺഗ്രസ് ഘടകം പദ്ധതിയിടുന്നത്. എന്നാൽ ഇത് നടക്കുമോ എന്ന കാര്യത്തിൽ സംസ്ഥാന നേതിര്ത്വത്തിനു തന്നെ ആശങ്ക ഉണ്ട്.