വാട്ടർ സ്ട്രീറ്റ് പദ്ധതി; കേരള ടൂറിസത്തിന് അന്താരാഷ്ട്ര പുരസ്കാരം
8 November 2022
ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ വാട്ടർ സ്ട്രീറ്റ് പദ്ധതിക്ക് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചതായി ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ ഷോയായ വേൾഡ് ട്രാവൽ മാർക്കറ്റിന്‍റെ ജലസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള കാറ്റഗറിയിലാണ് കേരളത്തിന്‍റെ വാട്ടര്‍ സ്ട്രീറ്റ് പദ്ധതി തിരഞ്ഞെടുക്കപ്പെട്ടതെന്ന് അദ്ദേഹം അറിയിച്ചു.
ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ നേതൃത്വത്തില്‍ 2022 ജൂണ്‍ മാസത്തില്‍ കോട്ടയം ജില്ലയിലെ മറവന്‍തുരുത്ത് ഗ്രാമത്തില്‍ വാട്ടർ സ്ട്രീറ്റ് പദ്ധതിയും മാര്‍ച്ച് മാസത്തില്‍ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 10 കേന്ദ്രങ്ങളില്‍ സ്ട്രീറ്റ് പദ്ധതിയും ആരംഭിച്ചു. ലണ്ടനിൽ നടക്കുന്ന ലോക ട്രാവൽ മാർക്കറ്റില്‍ വെച്ച് മന്ത്രി അവാർഡ് ഏറ്റുവാങ്ങി.