തലമുടി നിറയെ ചോക്ലേറ്റ്; പൊങ്കാലയുമായി സോഷ്യൽ മീഡിയ
29 January 2023
ചോക്ലേറ്റ് കൊണ്ട് അലങ്കരിച്ച ഒരു വധുവിന്റെ വിചിത്ര ഹെയർ സ്റ്റൈലിനെ ട്രോളി സോഷ്യൽ മീഡിയ. കിറ്റ് ക്യാറ്റ്, 5 സ്റ്റാര്‍, മില്‍ക്കി ബാര്‍ എന്ന് തുടങ്ങി ഫെറെറോ റോഷര്‍ വരെ തലമുടിയില്‍ ഉണ്ട്. കമ്മലിനും മാംഗോ ബൈറ്റും ചേര്‍ത്തിട്ടുണ്ട്. പക്ഷെ സോഷ്യൽ മീഡിയക്ക് ഈ വിചിത്ര ഹെയർ സ്റ്റൈൽ അത്ര ഇഷ്ടപ്പെട്ടില്ല എന്ന് വേണം കമന്റുകൾ കണ്ടാൽ മനസ്സിലാകുക.
വീഡിയോ ഇവിടെ കാണുക:
ഇതൊനൊടകം 5 ദശലക്ഷത്തിലധികം ആളുകൾ ആണ് വധുവിന്റെ വിചിത്ര ഹെയർ സ്റ്റൈലിന്റെ വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോക്ക് താഴെ ഒരു ഉപയോക്താവ് എഴുതി. “ക്ഷമിക്കണം, ഇത് ആകർഷകമാണെന്ന് ഞാൻ കരുതുന്നില്ല,” ഒരു ഉപയോക്താവ് എഴുതി.
“കുട്ടിക്കാലത്ത് ഞങ്ങൾ വീട്ടിൽ കളിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ചെയ്യുമായിരുന്നു. എന്നിട്ടും ഞങ്ങൾ ഇലകൾ കൊണ്ട് പൂക്കൾ ഉണ്ടാക്കി. പക്ഷേ ഇത് ചെയ്തില്ല,” മറ്റൊരു ഉപയോക്താവ് എഴുതി