ക്ഷേത്രത്തില്‍ നൃത്തം ചെയ്ത് റീല്‍ ആയി ഷെയര്‍ ചെയ്ത പെണ്‍കുട്ടികള്‍ക്കെതിരെ അന്വേഷണം

single-img
19 October 2022

ഉജ്ജയിന്‍: ക്ഷേത്രത്തില്‍ നൃത്തം ചെയ്ത് വീഡിയോ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ റീല്‍ ആയി ഷെയര്‍ ചെയ്ത പെണ്‍കുട്ടികള്‍ക്കെതിരെ അന്വേഷണം.

മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് ഇക്കാര്യം അറിയിച്ചത്.

മഹാകാല്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലിലും പരിസരത്തുമായി നൃത്തം ചിത്രീകരിച്ച്‌ ബോളിവുഡ് ഗാനം ചേര്‍ത്താണ് ഹ്രസ്വ വീഡിയോ തയാറാക്കിയത്. വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു.

സംഭവം ശ്രദ്ധയില്‍പെട്ടതോടെ ക്ഷേത്ര പൂജാരി മഹേഷ് ഗുരു പെണ്‍കുട്ടികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രി വിഷയത്തില്‍ ഇടപെട്ടത്.

കലക്ടറോടും എസ്.പിയോടും വിഷയം അന്വേഷിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും, മതവിശ്വാസങ്ങളെ വക്രീകരിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.