നിങ്ങളുടെ സ്വന്തം രാജ്യം കെട്ടിപ്പടുക്കാന്‍ നിങ്ങള്‍ക്ക് കഴിയാത്തതിന്റെ കാരണം അതാണ്; പാക് പ്രധാനമന്ത്രിക്ക് മറുപടിയുമായി ഇര്‍ഫാന്‍ പത്താന്‍
ഇത്തവണ ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന്‍റെ സമ്പൂർണ്ണ തോല്‍വി വഴങ്ങി ഇന്ത്യ പുറത്തായതിന് പിന്നാലെ പരിഹാസ ട്വീറ്റിട്ട പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്‍ബാസ് ഷരീഫിന് മറുപടി നല്‍കി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. നേരത്തെ നടന്ന ടി20 ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ പത്തു വിക്കറ്റിന് തോല്‍പ്പിച്ചതും ഇംഗ്ലണ്ട് ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ചതും ചേര്‍ത്തുവെച്ചാണ് ഷെഹ്‍ബാസ് ഷരീഫ് പരിഹാസ ട്വീറ്റിട്ടത്.
ഈ വരുന്ന ഞായറാഴ്ച ട്വന്‍റി 20 ലോകകപ്പിന്‍റെ ഫൈനല്‍ പോരാട്ടത്തില്‍ 152/0 vs 170/0 നും തോല്‍പ്പിച്ചവര്‍ ഏറ്റുമുട്ടുമെന്നാണ് പാക് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.അതേസമയം, പാക് പ്രധാനമന്ത്രിയുടെ പരിഹാസത്തിന് അതേ നാണയത്തില്‍ മറുപി നല്‍കിയിരിക്കുകയാണ് പത്താന്‍ ഇപ്പോള്‍.
നിങ്ങളും ഞങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണെന്നുവെച്ചാല്‍ ഞങ്ങള്‍ ജയിക്കുമ്പോള്‍ ഞങ്ങള്‍ സന്തോഷിക്കും നിങ്ങളാകട്ടെ മറ്റുള്ളവര്‍ തോല്‍ക്കുമ്പോഴും എന്നായിരുന്നു പത്താന്‍റെ മറുപടി. അതുകൊണ്ടാണ് നിങ്ങളുടെ സ്വന്തം രാജ്യം കെട്ടിപ്പടുക്കാന്‍ നിങ്ങള്‍ക്ക് കഴിയാത്തതെന്നും പത്താന്‍ മറുപടി നല്‍കി