വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകും; 2023 സെപ്തംബറിൽ ആദ്യ കപ്പലെത്തും: മന്ത്രി അഹമ്മദ് ദേവർ കോവിൽ
2023 സെപ്തംബറിൽ വിഴിഞ്ഞം തുറമുഖത്തിൽ ആദ്യ കപ്പലെത്തുമെന്ന് സംസ്ഥാന തുറമുഖം മന്ത്രി അഹമ്മദ് ദേവർ കോവിൽ. സംസ്ഥാനത്തിന്റെ സർവ്വ മേഖലയിലും മാറ്റം കൊണ്ടുവരുന്ന പദ്ധതി ജനങ്ങളുടെ ആശങ്ക അകറ്റി നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാലും വ്യക്തമാക്കി.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണ കമ്പനിയായ വിസിൽ സംഘടിപ്പിച്ച സെമിനാറിലാണ് പദ്ധതി സംബന്ധിച്ച സർക്കാർ നിലപാട് മന്ത്രിമാർ വ്യക്തമാക്കിയത്.
നമ്മുടെ രാജ്യത്തിന് ആവശ്യമായ നിർമ്മാണ പ്രവർത്തനം തടസ്സപ്പെടുത്തുന്നത് രാജ്യദ്രോഹം കുറ്റമാണെന്ന് സെമിനാറിൽ പങ്കെടുത്ത മന്ത്രി വി അബ്ദുറഹിമാൻ വിമർശിച്ചു. വിഴിഞ്ഞം തുറമുഖം എന്തായാലും യാഥാർത്ഥ്യമാകുമെന്നും മന്ത്രി വ്യക്തമായി.
ജനങ്ങളുടെ ആശങ്കകൾ ദുരീകരിച്ചുകൊണ്ട് പദ്ധതി നടപ്പാക്കണം എന്നത് തന്നെയാണ് സർക്കാർ ലക്ഷ്യമെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. വിദഗ്ധർ പറയുന്നത് കേൾക്കുവാൻ ജനങ്ങളും തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.