വിഴിഞ്ഞം കലാപത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടും? ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

single-img
30 November 2022

വിഴിഞ്ഞത്തു പോലീസ് സ്റ്റേഷൻ ആക്രമണം ഉൾപ്പടെയുള്ള സംഭവങ്ങളിൽ നിരിധിത തീവ്രവാദ സംഥാടനയായ പോപ്പുലർ ഫ്രണ്ടിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി സംസ്ഥ പോലീസ് ഇന്റലിജൻസ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. മാത്രമല്ല വിദേശബന്ധമുള്ള ഒരു മുതിർന്ന വൈദികന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് കലാപത്തിന് ഗൂഢാലോചന നടത്തുന്നത് എന്നും ഇന്റലിജൻസ് കണ്ടെത്തി.

പോപ്പുലർ ഫ്രണ്ടിന്റെ പരിസ്ഥിതി സംഘടനയായിരുന്ന ഗ്രീൻ മൂവ്‌മെന്റിലെ അംഗങ്ങളാണ് സമരത്തിലുടനീളം പങ്കെടുക്കുന്നതും, ആസൂത്രണം ഉൾപ്പടെയുള്ള കാര്യങ്ങൾ നടത്തുന്നതും. ഇവരെ കൂടാതെ ഇടതുപക്ഷ വിരുദ്ധ പരിസ്ഥിതി സംഘടനകൾ, മാവോയിസ്റ്റ് ഫ്രോണ്ടിയർ ഓർഗനൈസേഷൻ തുടങ്ങിയവരും വിഴിഞ്ഞത്തു ഉണ്ട് എന്നാണ് സംസ്ഥ പോലീസ് ഇന്റലിജൻസിനു ലഭിച്ച വിവരം.

തുറമുഖ നിർമ്മാണം മുടക്കാൻ ക്വാറികൾ കേന്ദ്രീകരിച്ച് സമരം നടത്തി പാറ കിട്ടാത്ത സാഹചര്യം ഉണ്ടാക്കാൻ ഇവർ രൂപരേഖ തയ്യാറാക്കിയെന്നും റിപ്പോർട്ടിലുണ്ട്. ഇതിനായി പശ്‌ചിമഘട്ടത്തിലെ ജനങ്ങളെ സംഘടിപ്പിച്ച് പുതിയ സമരപരമ്പരയ്‌ക്ക് രൂപം നൽകാനും പദ്ധതിയിട്ടു. ഈ ഗുരുതര സാഹചര്യം മനസിലാക്കിയാണ് വിഴിഞ്ഞം സുരക്ഷയ്ക്ക് പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് ഡി.ഐ.ജി നിശാന്തിനിക്ക് ചുമതല നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഡി.ജി.പിയോടും നിർദ്ദേശിച്ചു.