സുരേഷ് ഗോപി കേരളത്തിന്റെ മാത്രം മന്ത്രിയാണോ; മുല്ലപ്പെരിയാർ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്

single-img
20 August 2024

മുല്ലപ്പെരിയാർ ഡാം ഇപ്പോഴും നിലനില്‍ക്കുന്നത് ഭീഷണിയാണ് എന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്.സുപ്രീം കോടതി വിധിക്കെതിരെയാണ് സുരേഷ് ഗോപി പ്രസ്താവന നടത്തിയതെന്നും അന്യായമായി കേരളത്തിന്റെ പക്ഷം പിടിക്കാനാണ് ശ്രമിക്കുന്നതെന്നും ടി.എൻ.സി.സി. പ്രസിഡന്റ് കെ. സെല്‍വപെരുന്തഗൈ ആരോപിച്ചു.

സുരേഷ് ഗോപി കേരളത്തിന്റെ മാത്രം മന്ത്രിയാണോയെന്നും അദ്ദേഹം ചോദിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാൽ ആരു മറുപടി പറയുമെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു . ‘ഹൃദയത്തില്‍ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാർ നില്‍ക്കുന്നത്. പൊട്ടിയാല്‍ ആര് ഉത്തരം പറയും? കോടതികള്‍ ഉത്തരം പറയുമോ?

കോടതികളില്‍ നിന്ന് അങ്ങനെയുള്ള തീരുമാനങ്ങള്‍ കെെപറ്റി ആ തീരുമാനങ്ങളുമായി ഇന്നത്തെ സ്ഥിതി വിശേഷം തുടരുന്ന അവസ്ഥയില്‍ കൊണ്ടുപോകുന്നവർ ഉത്തരം പറയണം. എന്താണ് ഇതിന്റെ അനന്തരഫലമെന്ന് അവർ ഉത്തരം പറയണം. കേരളത്തിന് ഇനിയും കണ്ണുനീർ താങ്ങാനാകില്ലെന്നും മുല്ലപ്പെരിയാർ ഡാം ഭീതിയായി നിലനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.