ഇസ്രയേലി സംഘം ലോകമെമ്പാടുമുള്ള 30 ലധികം ഇലക്ഷനുകൾ അട്ടിമറിച്ചു; ഇന്ത്യയിലും ഇടപെട്ടു എന്ന് സൂചന
ലോകമെമ്പാടുമുള്ള 30-ലധികം തിരഞ്ഞെടുപ്പുകളെ അട്ടിമറിക്കാൻ ഒരു ഇസ്രായേലി സ്ഥാപനം ശ്രമിച്ചതായും ഇതിൽ 27 ഇടത്ത് തങ്ങൾ ലക്ഷ്യം നേടിയെന്നും ഇസ്രയേലി സംഘത്തിന്റെ വെളിപ്പെടുത്തൽ. യുകെയിലെ ദി ഗാർഡിയൻ പത്രം ഉൾപ്പെടെയുള്ള ഒരു ജേണലിസ്റ്റ് കൺസോർഷ്യം നടത്തിയ അന്താരാഷ്ട്ര അന്വേഷണത്തിൽ ആണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ വ്യാജ സോഷ്യൽ മീഡിയ അകൗണ്ടുകളെ സോഫ്റ്റ്വെയറുമായി ബന്ധിപ്പിച്ചായിരുന്നു ഈ അട്ടിമറി ടീം ഹൊഹേ എന്ന സ്വകാര്യ ഇസ്രയേലി സംഘം നടത്തിയത് എന്നാണു ഗാർഡിയൻ പറയുന്നത്.
ജോർജ് എന്ന പേരിൽ സ്വകാര്യമായി പ്രവർത്തിക്കുന്ന 50 കാരനായ മുൻ ഇസ്രായേലി സ്പെഷ്യൽ ഫോഴ്‌സ് ഓപ്പറേറ്ററായ ടാൽ ഹനാൻ ആണ് ഈ അട്ടിമറിപ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്. ആറ് മണിക്കൂറിലധികം രഹസ്യമായി റെക്കോർഡ് ചെയ്‌ത മീറ്റിംഗുകളിൽ, ഹാക്കിംഗ് ടെക്‌നിക്കുകൾ ഉപയോഗിച്ച് ജിമെയിൽ, ടെലിഗ്രാം അക്കൗണ്ടുകൾ ആക്‌സസ്സുചെയ്യുന്നത് ഉൾപ്പെടെ എതിരാളികളിൽ നിന്ന് എങ്ങനെ ഇന്റലിജൻസ് ശേഖരിക്കാമെന്ന് മിസ്റ്റർ ഹനാനും സംഘവും സംസാരിച്ചതായി റിപ്പോർട്ടുണ്ട്.