ഗാസയിലെ ഹമാസ് സര്‍ക്കാർ തലവന്‍ റൗഹി മുഷ്താഹയെ വധിച്ചതായി ഇസ്രയേല്‍

single-img
3 October 2024

പാലസ്തീൻ പ്രദേശമായ ഗാസയിലെ ഹമാസ് രൂപീകരിച്ച സര്‍ക്കാരിന്റെ തലവന്‍ റൗഹി മുഷ്താഹയെ വധിച്ചതായി ഇസ്രയേല്‍ അവകാശവാദം . ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയുടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന സമേഹ് അല്‍-സിറാജ്, കമാന്‍ഡര്‍ സമി ഔദെ എന്നിവരെയും വധിച്ചു.

ഇസ്രയേല്‍ പ്രതിരോധ ഫോഴ്‌സും (ഐഡിഎഫ്) ഇസ്രായേല്‍ സെക്യൂരിറ്റീസ് അതോറിറ്റി(ഐഎസ്എ)യുമാണ് ഈ കാര്യം സ്ഥിരീകരിച്ചത്. ഏകദേശം മൂന്ന് മാസം മുമ്പ്, ഗാസ മുനമ്പില്‍ ഐഡിഎഫും ഐഎസ്എയും നടത്തിയ സംയുക്ത ആക്രമണത്തിലാണ് ഹമാസിന്റെ മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ സൈന്യം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

വടക്കന്‍ ഗാസ മുനമ്പിലെ മുഷ്താഹയുടെ നേതൃത്വത്തിലുള്ള ഹമാസ് നേതൃത്വത്തിന്റെ ഒളിത്താവളമായി പ്രവര്‍ത്തിച്ചിരുന്ന ഭൂഗര്‍ഭകേന്ദ്രത്തില്‍ വച്ച് ഐ.എ.എഫ്. വ്യോമാക്രമണത്തിലൂടെ ഇല്ലാതാക്കിയതായാണ് ഇസ്രയേല്‍ വെളിപ്പെടുത്തല്‍.