റോവര്‍ പകര്‍ത്തിയ ചാന്ദ്രയാൻ 3 ലാന്‍ഡറിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ
30 August 2023
റോവര്‍ പകര്‍ത്തിയ ഇന്ത്യയുടെ ചാന്ദ്രയാൻ 3 ലാന്‍ഡറിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ. റോവറിനുള്ളിലെ ശക്തിയേറിയ നാവിഗേഷന്‍ ക്യാമറകള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഐഎസ്ആര്‍ഓ ഇന്ന് പുറത്ത് വിട്ടത്. ‘ഇമേജ് ഓഫ് വിഷന്‍’ എന്ന പേരിലാണ് ഐഎസ്ആര്‍ഒ ഈ ചിത്രങ്ങള്‍ പുറത്ത് വിട്ടത്.
അതേസമയം, കഴിഞ്ഞ ദിവസം ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ഉപരിതലത്തിൽ സള്‍ഫര്‍ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. റോവറിൽ ഘടിപ്പിച്ചിട്ടുള്ള ശാസ്ത്ര ഉപകരണമായ എല്‍ ഐ ബി എസ് ആണ് കണ്ടെത്തല്‍ നടത്തിയത്. അലുമിനിയം, കാത്സ്യം, ക്രോമിയം മൂലകങ്ങളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. മണ്ണില്‍ നേരിട്ട് പരീക്ഷണം നടത്തി സ്ഥിരീകരിക്കുന്നത് ഇത് ആദ്യമായാണ്.