കെ റെയില്‍ കേരളത്തിന് ചേരില്ലന്ന് പറഞ്ഞിട്ടില്ല; മാറ്റങ്ങള്‍ വരുത്തണമെന്ന് മാത്രമാണ് പറഞ്ഞത്: ഇ ശ്രീധരന്‍
കെ റെയില്‍ പദ്ധതി നടപ്പാക്കുന്നത് കേരളത്തിന് ചേരില്ലന്ന് താന്‍ പറഞ്ഞിട്ടില്ലന്ന് ഇ ശ്രീധരന്‍. ഇപ്പോഴുള്ള പദ്ധതിയിൽ മാറ്റങ്ങള്‍ വരുത്തണമെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും അങ്ങിനെയെങ്കില്‍ കെ റെയില്‍ കൊണ്ടു ഗുണമുണ്ടാകുമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് തലസ്ഥാനമായ ഡല്‍ഹിയിലെ കേരള സര്‍ക്കാരിന്റെ പ്രത്യക പ്രതിനിധിയായ പ്രൊഫ കെ വി തോമസുമായി പൊന്നാനിയിലെ തന്റെ വീട്ടില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴുള്ള രീതി കേരളത്തിന് അനുയോജ്യമല്ലന്നാണ് ഇ ശ്രീധരന്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ മാറ്റങ്ങളുണ്ടെങ്കില്‍ കേരളത്തിന് ഗുണകരമായി പദ്ധതി നടപ്പാക്കമെന്നാണ് ഇ ശ്രീധരന്‍ ഇപ്പോള്‍ പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻറെ നിര്‍ദേശപ്രകാരമായിരുന്നു ഇ ശ്രീധരനും കെ വി തോമസും തമ്മില്‍ ചര്‍ച്ച നടത്തിയത്. ഹൈ സ്പീഡ് സംവിധാനവും സെമി സ്പീഡ് സംവിധാനവുമാണ് കേരളത്തിന് അനുയോജ്യം. ഇതിന്റെ രൂപരേഖ ഇ ശ്രീധരന്‍ തരുമെന്നും കെ വി തോമസ് വ്യക്തമാക്കി.