തൊഴില്‍ മേഖലയിലെ സ്ത്രീ പങ്കാളിത്തം കൂട്ടേണ്ടത് അനിവാര്യം; ലോക ബാങ്കിന്റെ വാർഷിക യോഗത്തിൽ മന്ത്രി വീണ ജോർജ്

single-img
25 October 2024

സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ് അമേരിക്കയിലെ വാഷിം​ഗ്ടണിൽ നടന്ന ലോക ബാങ്കിന്റെ വാർഷിക യോഗത്തിൽ പങ്കെടുത്തു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം, കുട്ടികളുടെ പോഷകാഹാരവും ആരോഗ്യവും എന്നീ വിഷയങ്ങളിലെ ചര്‍ച്ചകളില്‍ പാനലിസ്റ്റ് ആയിട്ടാണ് മന്ത്രി പരിപാടിയിൽ പങ്കെടുത്തത്.

ലോകമാകെ വിവിധ സമൂഹങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തതായി മന്ത്രി അറിയിച്ചു. ഈ ചര്‍ച്ചകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മന്ത്രിമാരും സെക്രട്ടറിമാരും പങ്കെടുത്തു. സ്ത്രീ പങ്കാളിത്തം ഉറപ്പാക്കേണ്ടത് അനിവാര്യമായ കാര്യമാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.

തൊഴില്‍ മേഖലയിലെ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ കേരളം ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്. അതിന്റെ പ്രതിഫലനം തൊഴില്‍ മേഖലയില്‍ ഉണ്ടായിത്തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.