പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദർശിക്കുമെന്ന് സൂചന


പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ വയനാട് സന്ദർശിക്കും. വരുന്ന ശനിയാഴ്ച ഉച്ചയോടെ ദുരന്തം നടന്ന മേപ്പാടി പഞ്ചായത്തിൽ എത്തുമെന്നാണു വിവരം. പ്രധാനമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. ശനിയാഴ്ച വിമാനമാർഗം കോഴിക്കോട് എത്തിയ ശേഷം, വയനാട്ടിലേക്ക് പോകുമെന്നാണു സൂചന.
സംസ്ഥാന ചീഫ് സെക്രട്ടറിയുമായും പൊലീസ് മേധാവിയുമായി പ്രാഥമിക ചർച്ചകൾ നടന്നുവെന്നാണു നിഗമനം. അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിൽ നിന്നായിരിക്കും ലഭിക്കുക. എസ്.പി.ജി. സംഘം കേരളത്തിലെത്തിയിട്ടുണ്ട്.
സന്ദർശന ഭാഗമായി കല്‍പറ്റയില്‍ താല്‍ക്കാലിക ഹെലിപാഡ് നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കി. സ്വാതന്ത്ര്യദിനാഘോഷത്തിനായി കെട്ടിയ പന്തല്‍ പൊളിക്കാനും നിര്‍ദേശം. അതേസമയം, പുത്തുമലയില്‍ ഇന്ന് രണ്ട് മൃതദേഹങ്ങളും നാല് ശരീരഭാഗങ്ങളും സംസ്കരിച്ചു. ഇതുവരെ 41 മൃതദേഹങ്ങളും 180 ശരീര ഭാഗങ്ങളുമാണ് സംസ്കരിച്ചത്.