നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമ; പുതുവിപ്ലവം സൃഷ്ടിക്കാം: ഡബ്ല്യൂസിസി
27 August 2024
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉണ്ടായ അമ്മയിലെ കൂട്ടരാജിയും ഭരണസമിതി പിരിച്ചുവിടലും വാർത്തകളിൽ നിറയുകയാണ് . ആ താരങ്ങൾക്കും മാധ്യമങ്ങളെ അഭിമുഖീകരിക്കാനുള്ള വിമുഖത മൂലമാണ് രാജി തീരുമാനമെന്നും പറയപ്പെടുന്നു.
ഇപ്പോൾ ഇതാ, അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വനിതകളുടെ സംഘടനയായ ഡബ്ല്യുസിസി. നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണെന്നും, നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാമെന്നുമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ഡബ്ല്യുസിസി പറയുന്നു .
“പുനരാലോചിക്കാം, പുനര്‍നിര്‍മ്മിക്കാം, മാറ്റങ്ങള്‍ക്കായി ഒന്നിച്ചുനില്‍ക്കാം, നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്. നമുക്കൊരു പുതു വിപ്ലവം സൃഷ്ടിക്കാം.” ഡബ്ല്യുസിസി എഴുതുന്നു.