ആലുവയിൽ അഞ്ച് വയസുകാരി കൊല ചെയ്യപ്പെട്ടത് അതീവദൗര്‍ഭാഗ്യകരം; റിപ്പോർട്ട് തേടുമെന്ന് ഗവർണർ

single-img
30 July 2023

എറണാകുളം ജില്ലയിലെ ആലുവയിൽ അഞ്ച് വയസുകാരി കൊല ചെയ്യപ്പെട്ട സംഭവം അതീവദൗര്‍ഭാഗ്യകരമാണെന്ന് സംസ്ഥാന ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തിൽ വളരെയധികം ദുഃഖവും ലജ്ജയും തോന്നുന്നു. സംഭവത്തിന്റെ റിപ്പോര്‍ട്ട് തേടും. മേലില്‍ ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കണമെന്നും ​ഗവർണർ ആവശ്യപ്പെട്ടു.

നേരത്തെ മണിപ്പൂര്‍ സംഭവത്തേക്കുറിച്ചു പറഞ്ഞതുപോലെ തന്നെ, ഇതുപോലെയുള്ള ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ തടയാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. ഇനി ഈ രീതിയിൽ ഒരു ക്രൂരത ചെയ്യാന്‍ ആര്‍ക്കും ധൈര്യമുണ്ടാകാത്ത വിധത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ​ഗവർണർ ആവശ്യപ്പെട്ടു.