മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്നല്ല ;മുഖം വെട്ടിയൊട്ടിച്ചുളള പോസ്റ്റർ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത് : കെകെ ശൈലജ

20 April 2024

തനിക്കെതിരായ സൈബർ ആക്രമണ പരാതിയിൽ വിശദീകരണവുമായി വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ രംഗത്തെത്തി . മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്നും മുഖം വെട്ടിയൊട്ടിച്ചുളള പോസ്റ്റർ പ്രചരിക്കുന്നുവെന്നാണ് വാർത്താ സമ്മേളനത്തിൽ പറഞ്ഞതെന്നും ശൈലജ വ്യക്തമാക്കി.
കെകെ ശൈലജയുടെ വാക്കുകൾ : ‘വീഡിയോ നുണപ്രചരങ്ങൾ നടക്കുന്നുണ്ട്. പക്ഷേ ഞാനന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത് പോസ്റ്ററിനെ കുറിച്ചാണ്. പോസ്റ്ററിൽ തലമാറ്റി എന്റ തലയൊട്ടിച്ച് വികൃതമാക്കി പ്രചരിപ്പിക്കുന്നു. പല കുടുംബ ഗ്രൂപ്പുകളിലും ഇത്തരം പോസ്റ്ററുകൾ പ്രചരിക്കുന്നുണ്ട്.
ആരാണ് ഈ മനോരോഗികൾ. ഇതിനെല്ലാം പിന്നിൽ ഒരു സംഘമുണ്ട്. അതിന് വേണ്ടിയിറങ്ങിയിരിക്കുകയാണിവർ. ആ സംഘം തന്നെയാണ് ഇത് ചെയ്യുന്നത്’. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നുവെന്നുംശൈലജ കൂട്ടിച്ചേർത്തു.