സ്വന്തം മനസാക്ഷിക്കനുസരിച്ചാണ് സന്ദീപ് വാര്യർരുടെ ഇപ്പോഴത്തെ അഭിപ്രായ പ്രകടനമെങ്കിൽ നല്ലതാണ്: പി സരിൻ
4 November 2024
ബിജെപിയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന അതൃപ്‌തി തനിക്ക് ഗുണകരമായി മാറുമെന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടത് സ്വതന്ത്രൻ ഡോ.പി.സരിൻ. സന്ദീപ് വാര്യർ സ്വന്തം മനസാക്ഷിക്കനുസരിച്ചാണ് ഇപ്പോഴത്തെ അഭിപ്രായ പ്രകടനമെങ്കിൽ നല്ലതാണെന്നും എന്നാൽ അദ്ദേഹവുമായി സിപിഎം ചർച്ച നടത്തി എന്ന വാർത്ത അവാസ്തവമാകാനാണ് സാധ്യതയെന്നും സരിൻ പാലക്കാട് പ്രതികരിച്ചു.
അതേസമയം, മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് തീയതി നവംബർ 20 ലേക്ക് മാറ്റിയത് സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ വോട്ടെടുപ്പ് മാറ്റിയതിന് പിന്നിൽ ഗൂഢാലേചന സംശയിക്കുന്നു. തങ്ങളാണ് ഉപതെരഞ്ഞെടുപ്പ് മാറ്റിച്ചത് എന്ന് കൽപാത്തിയിൽ ബിജെപിക്ക് പ്രചാരണം നടത്താനാണ് ഇത്ര വൈകി പ്രഖ്യാപനം നടത്തിയതെന്നും സരിൻ കുറ്റപ്പെടുത്തി.