ഇത്രനാളായിട്ടും കെ കരുണാകരന്റെ പേരില്‍ സ്മാരകം നിര്‍മ്മിക്കാൻ കഴിയാഞ്ഞത് കോൺഗ്രസിന്റെ ദൗര്‍ബല്യം: കെ സുധാകരന്‍
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2023/08/k-sudhakaran-2.gif)
ഇത്രനാളായിട്ടും മുന്‍മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്റെ പേരില്‍ സ്മാരകം നിര്‍മ്മിക്കാൻ കഴിയാഞ്ഞത് കോൺഗ്രസ് പാര്‍ട്ടിയുടെ ദൗര്‍ബല്യമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍. എല്ലാവരുടേയും ആഗ്രഹമാണ് കെ കരുണാകരന്‍ സ്മാരക മന്ദിരമെന്നും അദ്ദേഹം പറഞ്ഞു.
പൂർണ്ണമായും പ്രവര്‍ത്തനനിരതമാക്കുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ടാണ് താൻ ഇതിന്റെ ചെയര്‍മാന്‍ സ്ഥാനമേറ്റതെന്നും സുധാകരന്‍ ഓര്‍മ്മിച്ചു. കെ കരുണാകരന്‍ ഫൗണ്ടേഷന്‍ ആസ്ഥാനമായ മന്ദിരം ഫണ്ട് ശേഖരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിലില്‍ ഇന്ന് സംസാരിക്കുകയായിരുന്നു സുധാകരന്‍.
അതേസമയം, ഈ വിഷയത്തില്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് എ കെ ആന്‍ണിയും പ്രതികരിച്ചു. സംസ്ഥാനത്തെ മാധ്യമങ്ങളെല്ലാം കരുണാകരന്റെ പേരില്‍ സ്മാരകമില്ലാത്തതില്‍ കോണ്‍ഗ്രസിനെ പരിഹസിക്കുകയാണ്. ആ നാണക്കേടില്ലാതാക്കുന്നതിന് പരിഹാരമായി മന്ദിരത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കണമെന്നും സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.