കശ്മീരിലെ ജയില്‍ മേധാവി ഹേമന്ത് ലോഹിയ കൊല്ലപ്പെട്ടു; കൊന്നത് കഴുത്തറുത്ത്

single-img
4 October 2022

ദില്ലി : കശ്മീരിലെ ജയില്‍ മേധാവിയും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനുമായ ഹേമന്ത് ലോഹിയ ജമ്മുവിലെ വസതിയില്‍ കൊല്ലപ്പെട്ടു.

വീട്ടു ജോലിക്കാരന്‍ കഴുത്തറുത്തു കൊല്ലുകയായിരുന്നു എന്നാണു ആദ്യ നിഗമനം.ശ്വാസം മുട്ടിച്ചു കൊന്ന ശേഷം പൊട്ടിയ കുപ്പികൊണ്ട് കഴുത്തില്‍
കുത്തിയ നിലയിലാണ് മൃതദേഹം.

കാണാതായ വീട്ടു ജോലിക്കാരനായി തെരച്ചില്‍ തുടങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മൂന്നു ദിവസ പര്യടനത്തിനായി ജമ്മുവില്‍ എത്തിയ
ദിവസമാണ് കൊലപാതകം നടന്നിരിക്കുന്നത്.അതിനാല്‍ തന്നെ ഊര്‍ജിത അന്വേഷണമാണ് പൊലീസ് നടത്തുന്നത്. രണ്ടു മാസം മുന്‍പാണ് അദ്ദേഹംജയില്‍ മേധാവി ആയി ചുമതല ഏറ്റത്.