തെറ്റ് ചെയ്തിട്ടില്ല; എന്റെ ജാതകത്തില്‍ ജയില്‍വാസമുണ്ടായിരുന്നു: ശാലു മേനോന്‍

single-img
15 December 2022

വിവാദമായ തന്റെ ജയില്‍വാസത്തെക്കുറിച്ചു മനസ് തുറക്കുകയാണ് മലയാളികളുടെ പ്രിയതാരം ശാലു മേനോന്‍. ബിഹൈന്‍ഡ് വുഡ്‌സ് എന്ന വിനോദ ഓൺലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ശാലു മേനോന്റെ വാക്കുകൾ ഇങ്ങിനെ:

ആ കാലഘട്ടം എന്റെ ജീവിതത്തിൽ കഴിഞ്ഞിട്ട് എട്ടൊമ്പത് വര്‍ഷമായി. ഞാനും അമ്മയും അമ്മൂമ്മയും, ഞങ്ങള്‍ മൂന്ന് സ്്ത്രീകള്‍ മാത്രമാണ് വീട്ടിലുള്ളത്. ഇതേവരെ അമ്മയെ വിട്ട് എവിടേയും പോയിട്ടില്ല. പലസ്ഥലങ്ങളിൽ പരിപാടികള്‍ക്ക് പോകുമ്പോഴും അമ്മ കൂടെയുണ്ടാകാറുണ്ട്. ആ സമയത്ത് 49 ദിവസം മാറി നിന്നപ്പോള്‍ ബുദ്ധിമുട്ടുണ്ടായിരുന്നു.

അതുവരെ ജയില്‍ സിനിമയില്‍ മാത്രമാണ് കണ്ടിട്ടുള്ളത്. നേരിട്ട് ചെല്ലുമ്പോള്‍ മനസില്‍ വേറെ കുറേയായിരുന്നു ചിന്തകളൊക്കെ ജയിലിൽ ചെന്നപ്പോള്‍ ഒരാഴ്ച ഭയങ്കര ബുദ്ധിമുട്ടായിരുന്നു. നമ്മൾ ആഴിയുടെ ഉള്ളിലാണല്ലോ . അവിടെ പ്രത്യേക പരിഗണനയൊന്നുമില്ല.

ഒരു പായ് നിലത്ത് വിരിച്ചു കിടക്കണം. ധാരാളം ആള്‍ക്കാരുടെ ഇടയിലായിരുന്നില്ല, വെറും രണ്ട് പേര്‍ മാത്രമായിരുന്നു മുറിയിലുണ്ടായിരുന്നത്. ആ ഒരു കാര്യം മാത്രമാണ് എനിക്ക് കിട്ടിയ പരിഗണന. മറ്റേത് ഒരു സെല്ലില്‍ പന്ത്രണ്ട് പേരൊക്കെയുണ്ടാകുന്നതാണ്. ജയിലിൽ ഫാന്‍ ഉപയോഗിക്കാന്‍ പറ്റില്ല, കൊതുകിന്റെ ശല്യമുണ്ട്.

അമ്മ എന്നെ കാണാന്‍ വരുമ്പോള്‍ എന്റെ മുഖമൊക്കെ മനസിലാക്കാന്‍ പറ്റാത്ത വിധമായിരുന്നു. കൊതുകൊക്കെ കടിച്ച്. ക്രീമുകളൊന്നും ഉപയോഗിക്കാന്‍ പറ്റില്ല. ആദ്യത്തെ ഒരാഴ്ച ബുദ്ധിമുട്ടായിരുന്നു. ഞാന്‍ എല്ലാവരേയും വിശ്വസിക്കുന്നയാളായിരുന്നു. പക്ഷെ അത് പാടില്ല, അധികം ആരേയും വിശ്വസിക്കരുതെന്ന പാഠം ഞാന്‍ പഠിച്ചു. പിന്നെ ഓരോരുത്തര്‍ക്കും ഓരോ മോശം സമയം വരുമല്ലോ. എന്റെ ജാതകത്തില്‍ ജയില്‍വാസമുണ്ടായിരുന്നു. ജോത്സ്യത്തില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍.

ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. ആരോപണങ്ങളാണ് എനിക്കെതിരെ വന്നിട്ടുള്ളത്. ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഞാന്‍ ഭയപ്പെടണ്ടല്ലോ. ഡാന്‍സ് സ്‌കൂളും കാര്യങ്ങളുമായിരുന്നു ടെന്‍ഷന്‍. ഏഴെട്ട് ഡാന്‍സ് സ്‌കൂളുണ്ട്. സ്‌കൂള്‍ അടിച്ചു പൊട്ടിച്ചെന്നും മറ്റും റൂമറുകളുണ്ടായിരുന്നു. പക്ഷെ അതൊന്നും നടന്നിട്ടില്ല. അമ്മയായിരുന്നു എല്ലാം നോക്കി നടത്തിയിരുന്നു. കുറച്ച് കുട്ടികള്‍ പോയിരുന്നുവെങ്കിലും വലിയ കുഴപ്പമില്ലാതെ നടന്നു പോകുന്നുണ്ടായിരുന്നു.

ജയിലില്‍ നിന്നും ഇറങ്ങി രണ്ടാം ദിവസം ഞാന്‍ ഡാന്‍സ് സ്‌കൂളില്‍ പോയി പഠിപ്പിച്ചു. ദേവിയുടെ ശക്തി എന്റെ കൂടെയുണ്ടായിരുന്നു. ആ സീസണില്‍ തന്നെ പരിപാടികള്‍ ചെയ്തു. എങ്ങനെയായിരിക്കും ആളുകള്‍ പ്രതികരിക്കുക എന്ന് ചോദിച്ചവരുണ്ട്, പക്ഷെ എനിക്കൊരു പ്രശ്‌നവുമുണ്ടായിട്ടില്ലെന്നാണ് ശാലു പറയുന്നത്.