ജെയ്ക് സി തോമസിന് ലീഡ് ലഭിച്ചത് ഒരു ബൂത്തില്‍ മാത്രം
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് ലീഡ് ലഭിച്ചത് ഒരു ബൂത്തില്‍ മാത്രം. മീനടം പഞ്ചായത്തിലെ 153ാം ബൂത്തിലാണ് ജെയ്കിന് ലീഡ് ലഭിച്ചത്. ഇവിടെ 15 വോട്ടിന്റെ ലീഡാണ് ജെയ്കിന് ലഭിച്ചത്.
ജെയ്കിന് 340 വോട്ടും ചാണ്ടി ഉമ്മന് 325 വോട്ടുമാണ് ലഭിച്ചത്. അതേ സമയം ജെയ്ക്കിന്റെ സ്വന്തം ബൂത്തില്‍ പോലും ഭേദപ്പെട്ട ലീഡാണ് ചാണ്ടി ഉമ്മന് ലഭിച്ചത്. മണര്‍ക്കാട് കണിയാന്‍കുന്ന് എല്‍പി സ്‌കൂളിലായിരുന്നു ജെയ്ക്ക് സി തോമസ് വോട്ട് രേഖപ്പെടുത്തിയത്. ഇവിടെ 338 വോട്ടുകളാണ് ജെയ്ക്കിന് ലഭിച്ചത്. 484 വോട്ടുകള്‍ ചാണ്ടി ഉമ്മന് ലഭിച്ചു. ബിജെപിക്ക് ഈ ബൂത്തില്‍ ആകെ ലഭിച്ചത് 15 വോട്ടുകളാണ്.
കഴിഞ്ഞ തവണത്തേക്കാള്‍ പന്ത്രണ്ടായിരം വോട്ടാണ് എല്‍ഡിഎഫിന് കുറഞ്ഞത്. 54328 വോട്ടാണ് 2021ല്‍ ജെയ്ക്ക് സി തോമസ് നേടിയത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോള്‍ 44425 വോട്ടായി കുറഞ്ഞു.