ഗവർണർക്കെതിരെ നിലപാട് സ്വീകരിച്ച മുസ്ലിം ലീഗിനെ സ്വാഗതം ചെയ്ത് ജലീൽ

single-img
24 October 2022

കേരളത്തിലെ പ്രധാനപ്പെട്ട ഒമ്പത് സർവകലാശാലകളിലെ വിസിമാരോട് രാജിയാവശ്യപ്പെട്ട ഗവർണറുടെ നടപടി അതിരുകടന്നതെന്ന് മുസ്ലിംലീഗ്. നിയമപരമായ മാനദണ്ഡം ലംഘിച്ചാണ് വിസിമാരുടെ നിയമനം നടന്നതെന്നും ലീഗ് നേതാവ് പിഎംഎ സലാം പ്രതികരിച്ചു.

സംസ്ഥാന ഗവർണറുടെ നടപടി അതിര് കടന്നതാണെന്നതിൽ സംശയമില്ല. പക്ഷെ ഇപ്പോൾ അതിലേക്ക് എത്തിച്ചതിൽ സംസ്ഥാന സർക്കാരിനും പങ്കുണ്ട്. സംസ്ഥാനത്തെ സർവകലാശാലകളിലെ വിസിമാരുടെ നിയമനം മാനദണ്ഡം ലംഘിച്ചാണ് നടന്നത്. സെർച്ച് കമ്മറ്റിയിൽ മൂന്ന് അംഗങ്ങളുണ്ടാകണം. അക്കാദവി വിദഗ്ധരാണെന്ന് വേണ്ടതെന്നതടക്കമുള്ള ചട്ടങ്ങൾ ലംഘിക്കപ്പെട്ടുമെന്നും പിഎംഎ സലാം പറഞ്ഞു.

അതേസമയം ഗവർണ്ണറുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളോട് വിയോജിച്ച മുസ്ലിം ലീഗ് നിലപാട് സ്വാഗതാർഹമാണെന്ന് മുൻ മന്ത്രി കെടി ജലീൽ പ്രതികരിച്ചു. ഗവർണരുടെത് കൈ വിട്ട കളിയാണെന്നും തലയിൽ ആൾപ്പാർപ്പില്ലാത്ത കോൺഗ്രസിന്റെ നിലപാട്‌ ജനം പുച്ഛിച്ച് തള്ളുമെന്നും ജലീൽ കൂട്ടിച്ചേർത്തു.