ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള – ജെ എസ് കെ; പുതിയ സുരേഷ്‌ഗോപി സിനിമ ഒരുങ്ങുന്നു
6 June 2024
സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ‘ജെ എസ് കെ’ ഒരുങ്ങുന്നു. ‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ്’ ജെ എസ് കെയുടെ പൂർണരൂപം.
ചിത്രത്തിൽ അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപിഎത്തുന്നത് . ദീർഘമായ ഇടവേളയ്ക്ക് ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് കൂടെയാണ് ഈ സിനിമ .
വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നു വരുകയാണ്. ‘I know what i am doing, and will continue doing the same’, എന്ന ടാഗ് ലൈനോടെ എത്തിയ ജെ എസ് കെയുടെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാണ്.
https://www.facebook.com/photo?fbid=997866475041703&set=a.475629870598702