ബിജെപിയില്‍ ചേരാനിരിക്കെ ജനതാദള്‍ നേതാവ് മല്ലികാര്‍ജുന്‍ മുത്യാലിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

17 November 2022

ബംഗളൂരു: ബിജെപിയില്‍ ചേരാനിരിക്കെ മുന്‍ ജനതാദള്‍ നേതാവ് മല്ലികാര്‍ജുന്‍ മുത്യാലിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
64 വയസായിരുന്നു. കഴിഞ്ഞദിവസം കര്‍ണാടക ബസവരാജ് ബൊമ്മെ പങ്കെടുത്ത പരിപാടിയിലും മുത്യാല്‍ പങ്കെടുത്തിരുന്നു
കലബുറഗി ജില്ലക്കാരനായ മുത്യാല്‍ ഉടന്‍ ബിജെപിയില്‍ ചേരാനിരിക്കെയാണു കൊലപാതകമുണ്ടായത്. സ്വന്തം കടയിലായിരുന്നു മുത്യാലിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കടയില്‍നിന്നു പണം നഷ്ടമായതായും പൊലീസ് പറഞ്ഞു. കടയില്‍ മുന്‍പ് മോഷണം നടന്നതിനാല്‍ പിതാവ് കടയില്‍ ഉറങ്ങാറണ്ട്. മോഷണത്തിനിടെ അക്രമികള്‍ അച്ഛനെ ക്രൂരമായി കൊന്നതാകുമെന്നു സംശയിക്കുന്നതായി മുത്യാലിന്റെ മകന്‍ പറഞ്ഞു.
കര്‍ണാടകയിലെ പ്രബല സമുദായമായ കബ്ബലിഗ നേതാവാണ് മുത്യാല്‍. ജനനേന്ദ്രിയത്തിന് ഉള്‍പ്പെടെ പരുക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട നിലയില്‍ ചൊവ്വാഴ്ച രാവിലെയാണു കണ്ടെത്തിയത്.