സ്വപ്നയെ ഭീഷണിപ്പെടുത്തിയത് വിജയ് പിള്ള അല്ല, വിജേഷ് പിള്ളയെന്ന് ജന്മഭൂമി; കാണാതെ പഠിച്ചത് പറഞ്ഞപ്പോൾ സ്വപ്നയ്ക്ക് തെറ്റിയതെന്ന് സോഷ്യൽ മീഡിയ


സംസ്ഥാന പിണറായിക്കും സിപിഎമ്മിനുമായി സ്വപ്‌നയ്ക്ക് പണം വാഗ്ദാനം ചെയ്തതും ഭീഷണിപ്പെടുത്തിയതും വിജയ് പിള്ള അല്ല വിജേഷ് പിള്ള എന്ന വ്യക്തിയാണെന്ന് സംഘപരിവാർ മുഖപത്രമായ ജന്മഭൂമി .
വിജേഷ് ബംഗളൂരു ആസ്ഥാനമായി ഡബ്ല്യുജിഎന്‍ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സിഇഒ ആണ്. ഇതേ കമ്പനിയാണ് പുതിയ ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോം ആയ ആക്ഷന്‍ ഒടിടി എന്ന സ്ഥാപനവും രണ്ടുവര്‍ഷം മുന്‍പ് തുടങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വപ്നയ്ക്ക് ആളുടെ പേര് മാറിയത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ കാണാതെ പഠിച്ചത് അതേപോലെ പറഞ്ഞപ്പോൾ പേര് തെറ്റിയതാണെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ സംസാരിക്കുന്നത് നിര്‍ത്തണമെന്നും യുകെയിലേക്കോ മലേഷ്യയിലേക്കോ പോകാനുള്ള വിസ നല്‍കാമെന്നും വാഗ്ദാനം ചെയ്തതായി സ്വപ്ന ഫേസ്ബുക്ക് ലൈവിൽ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ എന്നിവര്‍ക്കെതിരായ തെളിവുകള്‍ താന്‍ പറയുന്നവര്‍ക്ക് കൈമാറാനും ആവശ്യപ്പെട്ടു. ഭീഷണിയുടെ സ്വരത്തിലാണ് ‘വിജയ്പ്പിള്ള’ സംസാരിച്ചതെന്നും അനുസരിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന പറയുകയുണ്ടായി.