തോല്‍വികളില്‍ നിന്നുള്ള തിരിച്ചുവരവിനേക്കാള്‍ മനോഹരമായി ഒന്നുമില്ല; വിനേഷ് ഫോഗട്ടിന് പിന്തുണയുമായി ജപ്പാന്‍ ഗുസ്തി താരം

single-img
10 August 2024

ഫൈനൽ മത്സര ദിനം ഭാരപരിശോധനയില്‍ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെട്ട ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് പിന്തുണയുമായി ജപ്പാന്‍ ഗുസ്തി താരം റീ ഹിഗുച്ചി. അയോഗ്യതാ പ്രഖ്യാപന പിന്നാലെ ഇന്ത്യന്‍ താരം വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇതിനു ശേഷമാണ് പാരിസിലെ പുരുഷ ഗുസ്തിയിലെ സ്വര്‍ണമെഡല്‍ ജേതാവായ റീ ഹിഗുച്ചി വിനേഷിന് പിന്തുണയുമായി രംഗത്തെത്തിയത്. ‘ വിനേഷിന്റെ വേദന മറ്റാരെക്കാളും എനിക്ക് മനസ്സിലാകും. അന്ന് 50 ഗ്രാമിനായിരുന്നു ഞാന്‍ അയോഗ്യനാക്കപ്പെട്ടത്. നിന്റെ ചുറ്റുപാടും നടക്കുന്ന ബഹളങ്ങള്‍ കാര്യമാക്കേണ്ടതില്ല. ജീവിതം മുന്നോട്ടുപോകും.

തോല്‍വികളില്‍ നിന്നുള്ള തിരിച്ചുവരവിനേക്കാള്‍ മനോഹരമായി ഒന്നുമില്ല. ഇപ്പോള്‍ നന്നായി വിശ്രമിക്കൂ’, വിനേഷ് ഫോഗട്ടിന്‍റെ വിരമിക്കല്‍ പോസ്റ്റ് റീഷെയർ ചെയ്തുകൊണ്ട് ഹിഗുച്ചി എക്‌സില്‍ കുറിച്ചു.