ജസ്പ്രീത് ബുംറയെ ലോകത്തെ എട്ടാമത്തെ അത്ഭുതമായി പ്രഖ്യാപിക്കണം: വിരാട് കോലി

single-img
5 July 2024

ടി 20 ലോകകപ്പിൽ ഒന്നിലധികം തവണ തവണ ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നത് പേസര്‍ ജസ്പ്രീത് ബുംറയാണെന്നും തലമുറയില്‍ ഒരിക്കല്‍ മാത്രം പിറവിയെടുക്കുന്ന ബോളറായ അദ്ദേഹത്തെ ലോകത്തെ എട്ടാമത്തെ അത്ഭുതമായി പ്രഖ്യാപിക്കണമെന്നും വിരാട് കോലി .

മഹാരാഷ്ട്രയിലെ മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന അനുമോദന ചടങ്ങിലായിരുന്നു കോലി ബുംമ്രയെ പുകഴ്ത്തി സംസാരിച്ചത്. ഒരു ഘട്ടത്തില്‍ ഇന്ത്യ തോല്‍ക്കുമെന്ന് എനിക്കും തോന്നിയിരുന്നു. എന്നാല്‍ അവസാന അഞ്ച് ഓവറില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു.

ഇതിൽ രണ്ട് ഓവറുകളെറിഞ്ഞ ബുംമ്ര ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഈ ടൂര്‍ണമെന്റില്‍ അദ്ദേഹം ചെയ്തിരുന്നതും അതുതന്നെയാണെന്് പറഞ്ഞ കോലി ലോകത്തിലെ എട്ടാമത്തെ അത്ഭുതമായി ബുംറയെ പ്രഖ്യാപിക്കാനുള്ള നിവേദനത്തില്‍ ഞാന്‍ ആദ്യം ഒപ്പിടുമെന്നും പറഞ്ഞു