വിട്ടുപോകുന്ന ഓരോ ആസാദിനും സിന്ധ്യക്കും പകരം കോണ്‍ഗ്രസില്‍ 25 പേരുണ്ട്: ജയറാം രമേശ്

single-img
12 October 2022

മുതിര്‍ന്ന കോഗ്രസ് പാര്‍ട്ടി വിട്ടുപോകുമ്പോഴുണ്ടാവുന്ന വിടവ് നികത്താന്‍ ധാരാളം പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും കോണ്‍ഗ്രസിനുണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ജയറാം രമേശ്. കോൺഗ്രസ് വിടുന്ന ഓരോ ആസാദിനും സിന്ധ്യക്കും പകരം കോണ്‍ഗ്രസില്‍ 25 പേരുണ്ടെന്നും പാര്‍ട്ടിയുടെ യുവജന നേതാക്കള്‍ ശക്തമാണെന്നും വരും ദിവസങ്ങളില്‍ പാര്‍ട്ടിയുടെ നിര്‍ണായക ഉത്തരവാദിത്വങ്ങള്‍ യുവജന നേതാക്കള്‍ക്ക് കൈമാറുന്നത് കാണാമെന്നും ജയറാം രമേശ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു .

ജോടോ യാത്ര തുടങ്ങിയശേഷം കഴിഞ്ഞ 35 ദിവസങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായയില്‍ വലിയ തോതിലുള്ള മാറ്റമാണ് ഉണ്ടായത്. ഈ സമയം ബിജെപിയുടെ പ്രതിച്ഛായയാണ് ഇല്ലാതായതെന്നും ജയറാം രമേശ് പറഞ്ഞു. രാജ്യത്തെ ജനങ്ങളിലേക്ക് എത്തുക എന്നതാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യം.
ഇതിലൂടെ കോൺഗ്രസ് അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള അടിത്തറയൊരുക്കുകയാണ്.

എന്നാൽ കേവലം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ മുന്‍നിര്‍ത്തിയല്ല യാത്ര. പക്ഷെ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള വേദിയൊരുക്കല്‍ കൂടിയാണ്. ഈ ആവേശം തുടർന്നും എങ്ങനെ നിലനിര്‍ത്താമെന്നതും ഇത് സംഘടന രംഗത്തേക്ക് മാറ്റുക എന്നതുമാണ് വെല്ലുവിളി. അത് വരും ദിവസങ്ങളില്‍ പരിശോധിക്കുമെന്നും ജയ്‌റാം രമേശ് കൂട്ടിച്ചേർത്തു.