മുൻകൂർ ജാമ്യം തേടി ജയസൂര്യയും ബാബുരാജും ഹൈക്കോടതിയിൽ

single-img
11 September 2024

ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യം ലഭിക്കാൻ നടന്മാരായ ജയസൂര്യയും ബാബുരാജും. തങ്ങൾക്കെതിരായ പരാതി വ്യാജമാണെന്നും അപകീർത്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ആരോപിച്ചാണ് ഹൈക്കോടതിയിൽ ഇവർ ഹർജി നൽകിയിരിക്കുന്നത്.

ജയസൂര്യ 2013ൽ തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനിൽ തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. എന്നാൽ തനിക്കെതിരായ പീഡനാരോപണം ജയസൂര്യ നിഷേധിച്ചിരുന്നു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അത് തൻ്റെ കുടുബംത്തെ ദുഃഖത്തിലാക്കിയെന്നും ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, പീഡനക്കേസിൽ നടൻ ബാബുരാജും മുൻകൂർ ജാമ്യ ഹരജി നൽകി. തനിക്കെതിരായ പരാതി വ്യാജമാണെന്നും ദുരുദ്ദേശമാണ് അതിനു പിന്നിലെന്നും ബാബുരാജ് ആരോപിച്ചു. സാഹചര്യം മുതലെടുക്കാനാണ് ഇപ്പോഴുള്ള ആരോപണം. വാട്‌സ്ആപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും ബാങ്ക് ഇടപാട് രേഖകളും ബാബുരാജ് ഹാജരാക്കി. ബാബുരാജ് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.