പുതിയ പാർട്ടി രൂപീകരിക്കാൻ ജെഡിഎസ് കേരളാ ഘടകം
18 June 2024
നീണ്ടുനിന്ന വിവാദങ്ങൾക്കൊടുവിൽ ജെഡിഎസ് എന്ന പേര് ഉപേക്ഷിച്ച് പുതിയ പാർട്ടി രൂപീകരിക്കാൻ കേരള ഘടകം . കുമാരസ്വാമി കേന്ദ്രത്തിലെ ബിജെപി നയിക്കുന്ന എൻഡിഎ സർക്കാറിൽ മന്ത്രിയായതോടെയാണ് തീരുമാനം. തിരുവനന്തപുരത്ത് ചേർന്ന നേതൃയോഗമാണ് പുതിയ പാർട്ടിക്കും കൊടിക്കും ചിഹ്നത്തിനും രൂപം നൽകാൻ ധാരണയായത്.
ഇതോടൊപ്പം വിപ്പ് ഭീഷണി ഒഴിവാക്കാൻ എംഎൽഎമാരായ കെ കൃഷ്ണൻ കുട്ടിയും മാത്യു ടി തോമസും പുതിയ പാർട്ടിയിൽ ഭാരവാഹികളാകില്ല. ജെഡിഎസ് ദേശീയ ഘടകം എൻഡിഎ കക്ഷിയായിട്ട് പത്ത് മാസം പിന്നിട്ടിട്ടും കേരള ഘടകം വ്യക്തമായ നിലപാട് എടുക്കാതെ ഒളിച്ചുകളിക്കുകയായിരുന്നു. അവസാനം നിലപാടെമെടുക്കാൻ സിപിഎം അന്ത്യശാസനം നൽകിയതോടെയാണ് പാർട്ടിയുണ്ടാക്കാനുള്ള തീരുമാനം.