കർണാടകയിൽ 120 സീറ്റുകൾ നേടി ജെഡിഎസ് അധികാരത്തിലെത്തും: എച്ച് ഡി കുമാരസ്വാമി
8 April 2023
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ 120 സീറ്റുകൾ നേടി ജെ ഡി എസ് അധികാരത്തിലെത്തുമെന്ന് എച്ച്.ഡി കുമാരസ്വാമി. തൃണമൂലിന്റെ മമതാ ബാനർജിയും ചന്ദ്രശേഖര റാവുവും തങ്ങൾക്ക് ധാർമിക പിന്തുണ നൽകുകയാണ്.
എ ഐ എം ഐ എം-ജെ ഡി എസ് സഖ്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നും തിങ്കളാഴ്ചയോടെ സ്ഥാനാർഥി പട്ടികക്ക് അന്തിമ രൂപം നൽകുമെന്നും കുമാരസ്വാമി അറിയിച്ചു.
അടുത്തമാസം 10-നാണ് കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണ കക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് ജെ ഡി എസും നിർണായക ശക്തിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെ ഡി എസിന് മുഖ്യമന്ത്രി സ്ഥാനം നൽകി കോൺഗ്രസ് സഖ്യമുണ്ടാക്കിയെങ്കിലും പിന്നീട് എം.എൽ എമാരുടെ കൂറുമാറ്റത്തിലൂടെ ബി.ജെ പി ഭരണം പിടിക്കുകയായിരുന്നു.