ജീത്തു ജോസഫിന്‍റെ മകള്‍ കാത്തി ജീത്തു സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം നാളെ റിലീസ് ചെയ്യുന്നു
പ്രശസ്ത സംവിധായകന്‍ ജീത്തു ജോസഫിന്‍റെ മൂത്ത മകള്‍ കാത്തി ജീത്തു സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഫോര്‍ ആലീസ് നാളെ (ജനുവരി 5) റിലീസ് ചെയ്യും. കുട്ടി സ്റ്റോറീസ് എന്നപേരിലുള്ള യുട്യൂബ് ചാനലിലൂടെ ജനുവരി 5 ന് വൈകിട്ട് 6.30 നാണ് ഇതിന്റെ റിലീസ്. ബെഡ്ടൈം സ്റ്റോറീസിന്‍റെ ബാനറില്‍ ജീത്തു ജോസഫ് തന്നെ നിർമ്മാണം നിർവഹിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എസ്തര്‍ അനിലും അഞ്ജലി നായരും അര്‍ഷദ് ബിന്‍ അല്‍ത്താഫുമാണ്.
നവീന്‍ ചെമ്പൊടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ സിനിമയിൽ സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസനാണ്. മേക്കപ്പ് രതീഷ് വി, വസ്ത്രാലങ്കാരം ലിന്‍ഡ ജീത്തു, കലാസംവിധാനം രാജേഷ് പി വേലായുധന്‍, എഡിറ്റിംഗ് ഉണ്ണികൃഷ്ണന്‍ ഗോപിനാഥന്‍, സംഗീതം വിഷ്ണു ദാസ്, അസോസിയേറ്റ് ഡയറക്ടര്‍ സുമേഷ് സന്ദകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രണവ് മോഹന്‍, കളറിസ്റ്റ് അര്‍ജുന്‍ മേനോന്‍, ആക്ഷന്‍ അഷ്‍റഫ് ഗുരുക്കള്‍, വിഎഫ്എക്സ് ടോണി മാഗ്‍മിത്ത്, ഡിസൈന്‍ ബാന്യന്‍ ഡിസൈന്‍സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാറ്റിന ജീത്തു.