ജിയോയുടെ ട്രൂ 5ജി സേവനങ്ങള്‍ തിരുവനന്തപുരത്തും
ജിയോയുടെ ട്രൂ 5ജി സേവനങ്ങള്‍ തിരുവനന്തപുരത്തും. ഇന്ന് മുതലാണ് നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട ടവറുകളുടെ കീഴില്‍ 5ജി സേവനങ്ങള്‍ ലഭ്യമായി തുടങ്ങിയത്.
നിലവിലെ 4ജി സിം ഉപയോഗിച്ച് 5ജി സേവനങ്ങള്‍ നേടാം. വൈകാതെ ടവറുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് ജിയോ വൃത്തങ്ങള്‍ അറിയിച്ചു.
ഫോണില്‍ 5ജി സപ്പോര്‍ട്ട് ചെയ്യുമോ എന്നറിയാനായി ഫോണിന്റെ സെറ്റിങ്സില്‍ ‘സിം കാര്‍ഡ് ആന്‍ഡ് മൊബൈല്‍ നെറ്റ്‍വര്‍ക്ക്’ ഓപ്ഷന്‍ തുറന്ന് സിം തിരഞ്ഞെടുക്കുക. ‘പ്രിഫേഡ് നെറ്റ്‍വര്‍ക് ടൈപ്’ തുറക്കുമ്ബോള്‍ 5ജി ഓപ്ഷന്‍ കണ്ടാല്‍ ഫോണ്‍ 5ജി സപ്പോര്‍ട്ട് ചെയ്യുമെന്ന് ഉറപ്പിക്കാം. ജിയോ ഉപയോക്താക്കള്‍ക്ക് www.jio.com/5g എന്ന സൈറ്റില്‍ പോയി ‘Is your device 5G ready?’ എന്ന ഓപ്ഷനില്‍ ജിയോ നമ്ബര്‍ നല്‍കിയാലും വിവരമറിയാനാകും.
5ജി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണില്‍ പോസ്റ്റ്പെയ്ഡ് കണക‍്ഷനോ ബേസിക് പ്രീപെയ്ഡ് പ്ലാനായ 239 രൂപയോ അതിനു മുകളിലുള്ള പ്ലാനോ ഉണ്ടെങ്കില്‍ മാത്രമേ 5 ജി ലഭ്യമാകൂ. 5ജി കവറേജുള്ള സ്ഥലത്താണ് സമയം ചെലവഴിക്കുന്നതെങ്കില്‍ ജിയോ വെല്‍കം ഓഫര്‍ ലഭിക്കും.’മൈ ജിയോ’ ആപ് ഓപ്പണ്‍ ചെയ്യുമ്ബോള്‍ ജിയോ വെല്‍കം ഓഫര്‍ എന്ന ബാനര്‍ ഉണ്ടെങ്കില്‍ വെല്‍കം ലഭിച്ചുവെന്ന് മനസിലാക്കാം.
അതില്‍ നിന്ന് ‘I’m interested’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാം.തുടര്‍ന്ന് ഫോണ്‍ സെറ്റിങ്സില്‍ മൊബൈല്‍ നെറ്റ്‍വര്‍ക് മെനു ഓപ്പണ്‍ ചെയ്ത് ജിയോ സിം തിരഞ്ഞെടുക്കണം. അതില്‍ ‘പ്രിഫേര്‍ഡ് നെറ്റ്‍വര്‍ക് ടൈപ്പില്‍’ 5ജി ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ 5ജി സിഗ്നലും ദൃശ്യമാകും.
കേരളത്തില്‍ 5ജി നെറ്റ്‌വര്‍ക്ക് വിന്യസിക്കുന്നതിനായി ജിയോ 6000 കോടിയിലധികം രൂപയാണ് ജിയോ നിക്ഷേപിച്ചിരിക്കുന്നത്. 2023 ജനുവരിയോടെ തൃശൂര്‍, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലും 5ജി സേവനങ്ങള്‍ ആരംഭിക്കും. 2023 ഡിസംബറോടെ കേരളത്തിലെ എല്ലായിടത്തും ജിയോയുടെ 5ജി സേവനങ്ങള്‍ ലഭ്യമാകും.
#കൊച്ചി നഗരത്തിലും ഗുരുവായൂര്‍ ക്ഷേത്രത്തിലും 5ജി സേവനങ്ങള്‍ ആരംഭിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ജിയോ കേരളത്തില്‍ ട്രൂ 5ജി നെറ്റ്‌വര്‍ക്കിന് തുടക്കം കുറിച്ചത്. നിലവില്‍ കൊച്ചിയിലെയും ഗുരുവായൂരിലെയും ജിയോ ഉപയോക്താക്കള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ 5ജി നെറ്റ്‌വര്‍ക്ക് ലഭ്യമാകും.