ധര്‍ണ നടത്തിയാല്‍ 20,000 രൂപ പിഴ; വിദ്യാർത്ഥി സമരങ്ങൾക്ക് വിലക്കുമായി ജെഎൻയു

single-img
2 March 2023

വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡൽഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലപുതിയ നിയന്ത്രണങ്ങള്‍ പ്രകാരം, വിദ്യാര്‍ത്ഥികള്‍ ധര്‍ണ നടത്തിയാല്‍ 20,000 രൂപ പിഴ ഈടാക്കുമെന്നും പ്രവേശനം റദ്ദാക്കുമെന്നും നിയമാവലിയില്‍ പറയുന്നു.

കൂട്ടം ചേര്‍ന്ന് പ്രവേശന കവാടം തടസപ്പെടുത്തുകയോ, തടങ്കലില്‍ വെക്കുകയോ, അക്രമസംഭവങ്ങളില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാലോ 30000 രൂപയാണ് പിഴ ഈടാക്കുക. ഈ മാസം മൂന്നു മുതലാണ് നിയമങ്ങള്‍ പ്രാബല്യത്തില്‍ വരിക. ബിബിസി പുറത്തിറക്കിയ പ്രധാനമന്ത്രിക്കെതിരായ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് സര്‍വ്വകലാശാല അധികൃതരുടെ പുതിയ നീക്കം.

അതേസമയം, ക്യാമ്പസിലെ പ്രതിഷേധങ്ങള്‍ അതിരുവിടുന്നതിനാലാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം. വഴി തടയല്‍, ഹോസ്റ്റല്‍ റൂമുകളില്‍ അനധികൃതമായി പ്രവേശിക്കല്‍, അസഭ്യം പറയല്‍, ആള്‍മാറാട്ടം നടത്തല്‍ തുടങ്ങി 17 ലേറെ കുറ്റങ്ങളാണ് ശിക്ഷാര്‍ഹമായി പുതിയ നിയമത്തിലുള്ളത്.