ബ്രിട്ടീഷ് വൈസ്രോയിയെ സംസ്ഥാനതലത്തിലെങ്കിലും പുനരാവിഷ്‌കരിക്കാനുള്ള പുറപ്പാടിലാണ് നമ്മുടെ ഗവര്‍ണര്‍: ജോൺ ബ്രിട്ടാസ്
മൗണ്ട് ബാറ്റന്‍ പ്രഭുവായിരുന്നു ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി. എന്നാല്‍ വൈസ്രോയിയെ സംസ്ഥാനതലത്തിലെങ്കിലും പുനരാവിഷ്‌കരിക്കാനുള്ള പുറപ്പാടിലാണ് നമ്മുടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്ന് ജോണ്‍ ബ്രിട്ടാസ് എം പി.
തന്റെ ഫേസ്ബുക്ക് കുറിപ്പിൽ, തന്നെ വിമര്‍ശിച്ചാല്‍ മന്ത്രിയെ പുറത്താക്കും എന്നാണ് ഗവര്‍ണറുടെ ഭീഷണി. ഇങ്ങനെയൊക്കെ ഒരു ഗവര്‍ണര്‍ പറയുമ്പോള്‍ അദ്ദേഹത്തെ നിയമിച്ചവര്‍ എങ്ങനെ പ്രതികരിക്കും എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യമെന്നും ജോണ് ബ്രിട്ടാസ് പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:
മൗണ്ട് ബാറ്റന്‍ പ്രഭുവായിരുന്നു ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി. എന്നാല്‍ വൈസ്രോയിയെ സംസ്ഥാനതലത്തിലെങ്കിലും പുനരാവിഷ്‌കരിക്കാനുള്ള പുറപ്പാടിലാണ് നമ്മുടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അദ്ദേഹത്തെ നിയമിച്ചവര്‍ ഇതൊക്കെ അറിയുന്നുണ്ടോ ആവോ?
നിയമിക്കുന്നതും നീക്കുന്നതും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ്. സുപ്രീംകോടതി തന്നെ ഇക്കാര്യം അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുള്ളതാണ് (Shamsher Singh & Anr vs State Of Punjab on 23 August, 1974 AIR 2192, 1975 SCR (1) 814).
കോടതിവിധിയെ കുറിച്ചൊന്നും അധികം പറയേണ്ടതില്ല. ഇന്ത്യയുടെ ഭരണഘടനയും ജനാധിപത്യ സങ്കല്പവുമൊക്കെ വിഭാവനം ചെയ്യുന്നത് എന്താണെന്ന് അറിയാവുന്ന ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പോലും ഇക്കാര്യങ്ങളൊക്കെ അറിയാം.
തന്നെ വിമര്‍ശിച്ചാല്‍ മന്ത്രിയെ പുറത്താക്കും എന്നാണ് ഗവര്‍ണറുടെ ഭീഷണി. ഇങ്ങനെയൊക്കെ ഒരു ഗവര്‍ണര്‍ പറയുമ്പോള്‍ അദ്ദേഹത്തെ നിയമിച്ചവര്‍ എങ്ങനെ പ്രതികരിക്കും എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.