സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയ കേസിലെ വിവാദ പരാമര്‍ശത്തില്‍ സ്ഥലം മാറ്റിയതിനെതിരെ ജഡ്ജി ഹൈക്കോടതിയിൽ

single-img
29 August 2022

കോഴിക്കോട് : സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയ കേസിലെ വിവാദ പരാമര്‍ശത്തില്‍ സ്ഥലം മാറ്റിയതിനെതിരെ ജഡ്ജി ഹൈക്കോടതിയെ സമീപിച്ചു .

കോഴിക്കോട് സെഷന്‍സ് ജഡ്ജ് എസ്. കൃഷ്ണ കുമാറാണ് ഹര്‍ജി നല്‍കിയത്. കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു . ഇതിന് പിന്നാലെ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ജഡ്ജിയെ സ്ഥലം മാറ്റുകയായിരുന്നു.

കൊല്ലം ലേബര്‍ കോടതിയിലേക്ക്ണ് സ്ഥലം മാറ്റിയത്. ഹൈക്കോടതി നടപടി നിയമവിരുദ്ധമെന്ന് ഹര്‍ജിയില്‍ പറയുന്നുണ്ട് . ചട്ടങ്ങള്‍ പാലിച്ചല്ല അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിന്‍റെ നടപടി യെന്നും ഹര്‍ജിയില്‍ എസ്. കൃഷ്ണ കുമാര്‍ പറയുന്നു.