ഉദ്ഘാടനത്തിന് സിനിമാ നടൻ എന്ന നിലയ്ക്ക് വിളിച്ചാൽ മതി; പ്രതിഫലം വാങ്ങുമെന്ന് സുരേഷ് ഗോപി
ലോക്സഭാ എംപി എന്ന നിലയിൽ തന്നെ ആരും എന്നെ ഉദ്ഘാടനത്തിന് വിളിക്കേണ്ട എന്നും സിനിമാ നടൻ എന്ന നിലയ്ക്ക് വിളിച്ചാൽ മതിയെന്നും വ്യക്തമാക്കി സുരേഷ് ഗോപി. ഉദ്ഘാടനങ്ങൾക്ക് സഹപ്രവര്‍ത്തകര്‍ക്ക് നൽകുന്ന പ്രതിഫലം വേണം എന്നും അത് ട്രസ്റ്റിലേക്കാണ് പോവുക എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പരിപാടിക്ക് പോകുമ്പോൾ എംപിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് കരുതുകയേ വേണ്ട എന്നും അവിടെ സിനിമാ നടനായിട്ടേ വരൂ എന്നും അതിനു യോഗ്യമായ ശമ്പളം എന്റെ സഹപ്രവർത്തകർ വാങ്ങുന്ന തരത്തിൽ വാങ്ങിയേ ഞാൻ പോകൂ എന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷെ അതിൽ നിന്നും നയാ പൈസ ഞാൻ എടുക്കില്ല എന്നും അത് എന്റെ ട്രസ്റ്റിലേക്കു പോകും എന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഇത്തരത്തിൽ ലഭിക്കുന്ന വരുമാനത്തിന്റെ അഞ്ച് മുതൽ എട്ട് ശതമാനം വരെ ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾക്കായി കൊടുക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.